ഡല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലാഭേച്ഛയില്ലാതെ പങ്കാളിയാകാന്‍ തയ്യാറാണെന്ന് വാക്സിന് നിര്‍മ്മാതാക്കളായ ഫൈസര്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരുമായി ഇതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സ്വകാര്യ ആശുപത്രികളില്‍ വാക്സിന് ലഭ്യമാക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
ഫൈസര്‍ വാക്സിന് എത്ര രൂപയ്ക്കായിരിക്കും ഇന്ത്യയില്‍ നല്‍കുക എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
നേരത്തെ ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ നിയന്ത്രിത ഉപയോഗ അനുമതിയ്ക്കായി ഡിസിജിഐയെ സമീപിച്ചിരുന്നു.
ഫൈസര്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണമോ അനുബന്ധ പഠനങ്ങളോ നടത്തിയിട്ടില്ലാത്തതിനാൽ വാക്സിന് ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമാണെന്ന് തെളിയിക്കാനായി പ്രാദേശിക ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഫൈസറിനോട് കേന്ദ്രം നിര്‍ദ്ദേശിക്കുകയായിരുന്നു.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയയാണ് ഇന്ത്യയില്‍ നടക്കുന്നത്.കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ വാക്സിനുകള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിരുന്ന സഹചര്യത്തിലാണ് ഇന്ത്യയുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് ഫൈസര്‍ അറിയിച്ചത്.
Discussion about this post