കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ച 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജയിലിലെ ആകെ രോഗബാധിതരുടെ എണ്ണം 154 ആയി.
രണ്ടു ദിവസത്തിനുള്ളിലാണ് 144 തടവുകാര്‍ക്കും 10 ജയില്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ച തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈന് സെന്ററിലേക്കാണ് മാറ്റുന്നത്.
ജയിലില്‍ നേരത്തെയും ചിലര്‍ക്ക് രോഗം ബാധിച്ചിരുന്നതിനെ തുടര്‍ന്ന് ജയിലില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post