ഡൽഹി: കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരത് ബയോടെക്. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിൽ കൊവാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയും സ്വകാര്യ മേഖലക്ക് 1200 രൂപയും എന്നതായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരക്ക്. രാജ്യം നേരിടുന്ന ഗുരുതരമായ രോഗബാധയുടെ പശ്ചാത്തലത്തിലാണ് നിരക്കുകൾ പുനർ നിർണ്ണയിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
Bharat Biotech – COVAXIN® Announcement – April 29, 2021 pic.twitter.com/RgnROIfUCe
— Bharat Biotech (@BharatBiotech) April 29, 2021
ഇതോടെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന്റെ അതേ വിലക്ക് കൊവാക്സിനും ലഭ്യമാകും. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളെ തുടർന്നാണ് വാക്സിൻ വില കുറച്ചത് എന്നാണ് സൂചന. വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ സുതാര്യവും ഉദാരവുമായ നയമായിരിക്കും സർക്കാരിനെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post