ഡൽഹി: ഫൈസർ-ബയോടെക് വാക്സീന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല.
‘നിർഭാഗ്യവശാൽ, ഞങ്ങളുടെ വാക്സീൻ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടില്ല. എന്നിരുന്നാലും മാസങ്ങൾക്ക് മുൻപാണ് അപേക്ഷ സമർപ്പിച്ചത്. ഫൈസർ-ബയോടെക് വാക്സീൻ രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അടിയന്തര അംഗീകാരത്തിനായി ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്യുന്നു’– അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് 70 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ സംഭാവന ചെയ്യുമെന്ന് ഫൈസർ പ്രഖ്യാപിച്ചിരുന്നു.
Discussion about this post