കൊൽക്കത്ത: ബംഗാൾ കലാപത്തിലെ ഗവർണ്ണറുടെ ഇടപെടലിന് മുന്നിൽ പത്തി മടക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഗവര്‍ണറെ കാണാമെന്ന് സമ്മതിച്ചു.
ഗവര്‍ണറെ കാണാനാകില്ലെന്നാണ് നേരത്തേ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നത്. എന്നാൽ ഇന്നു വൈകിട്ട് ആറിന് രാജ്ഭവനില്‍ എത്തുമെന്ന് പിന്നീട് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും അറിയിക്കുകയായിരുന്നു. ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് ഇരുവരും തീരുമാനം മാറ്റിയത് എന്നാണ് വിവരം. ഇരുവരുടെയും നിലപാട് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്ന് ഗവർണ്ണർ വിമർശിച്ചിരുന്നു.
കലാപത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ഗവർണർ ജഗ്ദീപ് ധാങ്കർ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ചിരുന്നു. ഇന്ന് രാത്രി 7 മണിക്ക് മുമ്പായി രാജ്ഭവനിൽ എത്തണമെന്ന് ഗവർണ്ണർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 16 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബംഗാൾ സർക്കാർ നൽകുന്ന വിവരം.
Discussion about this post