കോട്ടയം: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിൽ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളും എക്സൈസ് പിടികൂടി. ഈരാറ്റുപേട്ട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ്, നടയ്ക്കല്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് നടത്തി വരുന്ന പരീകൊച്ച് കുട്ടി എന്ന് വിളിക്കുന്ന ഷിയാസ് എന്നിവരാണ് കൊവിഡ് ചാരിറ്റിയുടെ പേരില്‍ വമ്പന്‍ വ്യാജമദ്യ വില്‍പ്പന നടത്തിയത്.
തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്ത് സൗജന്യമായി കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കാനെന്ന പേരിലാണ് മൂവരും ചേര്‍ന്ന് പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പച്ചക്കറി ഇറക്കുമതി ചെയ്ത് സന്നദ്ധപ്രവര്‍ത്തനം നടത്തുകയും ചെയ്തു. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മദ്യവില്‍പ്പനശാലകള്‍ പൂട്ടുകയും ചെയ്തതോടെയാണ് മൂവരും പച്ചക്കറിക്കിടയില്‍ മദ്യം ഒളിപ്പിച്ച് കടത്താന്‍ തുടങ്ങിയത്.
Discussion about this post