കോഴിക്കോട്: ഗാര്‍ഹിക പീഡന പരാതി പറഞ്ഞ യുവതിയെ അപമാനിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷ ജോസഫൈനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോള്‍ അപമര്യാദയായി സംസാരിച്ച ജോസഫൈനെ വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വനിതകള്‍ക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ എന്തിനാണ് സര്‍ക്കാര്‍ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വനിതാകമ്മീഷന് അദ്ധ്യക്ഷയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസിക പീഡനമാണ്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകള്‍ പരാതി പറയുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ധാര്‍ഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവര്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും നാണക്കേടാണ്. രാജ്യത്തെ ഭരണഘടനയോടല്ല പാര്‍ട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിതാ കമ്മീഷന് അദ്ധ്യക്ഷ പറയുന്നത്. ശബരിമലയില്‍ നവോത്ഥാനമുണ്ടാക്കാന്‍ നടന്നവര്‍ ആദ്യം കേരളത്തില്‍ സ്ത്രീകള്‍ക്ക് ജിവിക്കാനുള്ള സാഹചര്യമൊരുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post