ഡല്‍ഹി: സിക്ക വൈറസ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്രആരോഗ്യമന്ത്രാലയം.
അതേസമയം രോഗബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആറംഗ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാനത്തെ ആരോഗ്യസ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പിന് സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ തമിഴ്നാട് ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിര്‍ത്തികള്‍ അടച്ച് പരിശോധന നടത്തിയേക്കും. ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സംഘത്തേയും തമിഴ്നാട് നിയോഗിച്ചിട്ടുണ്ട്.
അതേസമയം സിക്ക വൈറസ് പ്രതിരോധത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലാബ് സൗകര്യം വര്‍ധിപ്പിക്കും. രോഗ വ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്കി.
Discussion about this post