ഡല്‍ഹി: ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ ഉന്നതതലസമ്മേളനത്തിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെടും. കഴിഞ്ഞ ആറ് മാസത്തിനിടെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
സെപ്തംബര്‍ 25 ന് നടക്കുന്ന പൊതു ചര്‍ച്ചയില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും.
സെപ്തംബര്‍ 24 ന്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അദ്ധ്യക്ഷം വഹിക്കുന്ന ചതുര്‍രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.
സെപ്തംബര്‍ 25 ന്, ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ 76-ാമത് സെഷന്റെ ഉന്നതതല വിഭാഗത്തിന്റെ പൊതു ചര്‍ച്ചയില്‍ പ്രധാനമന്ത്രി സംസാരിക്കും.
Discussion about this post