മുംബൈ : ഇന്ത്യയിലെ ഏറ്റവും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തനിക്കും കുടുംബത്തിനും വേണ്ടി രണ്ടാമത്തെ വീട് വാങ്ങിയിരിക്കുകയാണ്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. ഇപ്പോഴിതാ അംബാനിയും കുടുംബവും ഇന്ത്യയിൽ നിന്ന് താമസം മാറിയെന്നാണ് റിപ്പോർട്ട്. ലണ്ടനിലെ സ്റ്റോക് പാർക്കിൽ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്കാണ് താമസം മാറിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇനിയങ്ങോട്ട് മുംബൈയിലും ലണ്ടനിലും മാറി മാറിയാകും അംബാനിയും കുടുംബവും താമസിക്കുക എന്നാണ് റിപ്പോര്‍ട്ട്. ബക്കിങ്ഹാംഷെയറില്‍ സ്റ്റോക്ക് പാര്‍ക്കിലാണ് 300 ഏക്കര്‍ സ്ഥലത്ത് വീട് വാങ്ങിയിരിക്കുന്നത്. മുംബൈയിലെ തന്റെ വസതിക്ക് പുറമെയാണിത്.
മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ‘ആന്റീലിയ’ എന്ന ആഡംബര വസതിയില്‍ താമസിച്ചു കൊണ്ടാണ് പുതിയ വീട് എന്ന ആഗ്രഹം മുകേഷ് അംബാനി പൂവണിയുന്നത്. കോവിഡ് ലോക്ക്ഡൗണുകളിലും പകര്‍ച്ചവ്യാധികളിലും അംബാനി കൂടുതല്‍ സമയവും ചെലവഴിച്ചത് മുംബൈയിലെ തന്റെ വീട്ടിലായിരുന്നു.
49 കിടപ്പുമുറികളാണ് ലണ്ടനിലെ ഈ വീട്ടിനുള്ളത്. കൂടാതെ അത്യാധുനിക മെഡിക്കല്‍ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുംബൈയിലെ അന്റീലിയ വസതിയ്ക്ക് സമാനമായ എല്ലാ ആഢംബര സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ അംബാനി 592 കോടി രൂപയ്ക്ക് വാങ്ങിയ ലണ്ടനിലെ പുതിയ വീട് അവരുടെ പ്രഥമ ഭവനമാക്കാന്‍ തീരുമാനിച്ചു. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുളള സജജീകരണങ്ങള്‍ പുതിയ വീട്ടില്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായാണ് വിവരം.








