പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. പ്രതികള്‍ പല വഴിക്ക് പോയത് കുഴല്‍മന്ദത്ത് നിന്നാണെന്ന് പ്രതി പൊലീസിന് മൊഴി നല്കി. ഇന്നലെ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്. കൃത്യം നടത്തി മമ്പറത്തുനിന്ന് കാറില്‍ കുഴല്‍മന്ദത്തെത്തി. കുഴല്‍മന്ദം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപമാണ് കാര്‍ നിര്‍ത്തിയത്.
കാറ് കേടായതിനെത്തുടര്‍ന്ന് മറ്റ് വാഹനങ്ങളില്‍ പല സ്ഥലങ്ങളിലേക്ക് പോയി. പിന്നീടാണ് കാറ് മാറ്റിയത്. ഒരു മാസം മുമ്പ് അണക്കപ്പാറയിലെ ഒരു വീട്ടില്‍ കാറുണ്ടായിരുന്നതായും പ്രതി മൊഴി നല്കി.
Discussion about this post