ബലാസോർ: ഇന്ത്യയുടെ ഹ്രസ്വദൂര മിസൈലായ പ്രലയുടെ പരീക്ഷണം വിജയം. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് നയിക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം വിജയകരമെന്ന് ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു.
വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്റെ എല്ലാ സംവിധാനങ്ങളും പൂർണമായി പ്രവർത്തിച്ചതായും അധികൃതർ അറിയിച്ചു. ഒഡിഷയിലെ എപിജെ അബ്ദുൽ കലാം ദ്വീപിൽനിന്ന് ബുധനാഴ്ച രാവിലെ പത്തരയോടെയാണ് മിസൈൽ വിക്ഷേപിച്ചത്.
350 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർക്കാൻ മിസൈലിനു സാധിക്കും. 333 കോടി രൂപ ചെലവിട്ടാണ് 500-1000 കിലോഗ്രാം പേലോഡ് ശേഷിയുള്ള പ്രലയ് നിർമിച്ചത്.
Discussion about this post