കൊല്‍ക്കത്ത: ബിക്കാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി. പശ്ചിമബംഗാളിലെ മോയന്ഗുരിയിലെ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
അഞ്ചോളം കംപാര്‍ട്ട്മെന്റുകള്‍ പാളത്തില്‍ നിന്നും താഴേക്ക് വീണു. 12ഓളം കോച്ചുകളെ പാളം തെറ്റല്‍ ബാധിച്ചുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് സൂചന. പട്നയില്‍ നിന്നും വരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന് ശേഷം മറിയുകയായിരുന്നുവെന്ന് ദൃസാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ ട്രെയിന്‍ അമിത വേഗതയിലായിരുന്നില്ല. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ മാത്രമായിരുന്നു ട്രെയിനിന്റെ വേഗത.
Discussion about this post