സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ ആചാരലംഘനത്തിനെത്തി വാർത്തകളിൽ നിറഞ്ഞ കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.
‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മെയ്മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവർത്തനങ്ങൾ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവൻകുട്ടി വ്യക്തമാക്കുന്നു.
ശബരിമല വിഷയത്തിന് ശേഷമാണ് കനകദുർഗ്ഗയുടെ കുടുംബജീവിതം താറുമാറായത്. വിശ്വാസികളായ ഭർതൃകുടുംബത്തെ വെല്ലുവിളിച്ചാണ് കനകദുർഗ്ഗ ശബരിമലയിൽ ആചാരലംഘനത്തിനായി ബിന്ദു അമ്മിണിയോടൊപ്പം എത്തിയത്. ഇത് പിന്നീട് വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു.
Discussion about this post