ചലച്ചിത്ര ആസ്വാദനത്തിന് വേറിട്ട മുഖം നല്കി ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 ദി വേ ഓഫ് വാട്ടര്‍ ജൈത്രയാത്ര തുടരുന്നു. ആഗോള ബോക്സ് ഓഫീസില്‍ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 900 മില്യണ്‍ ഡോളറിനോട് അടുക്കുന്നതായാണ് വിവരം. ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍ ഏഴായിരം കോടിക്ക് മേലെയാണ് (855 മില്യണ്‍ ഡോളര്‍). ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന അഞ്ചാമത്തെ ചിത്രമാണിത്.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ അവതാറിന്റെ തുടര്‍ച്ചയാണ് അവതാര്‍ 2ദി വേ ഓഫ് വാട്ടര്‍. ഈ മാസം 16 ന് റിലീസ് ചെയ്ത ചിത്രം ലോക ചലച്ചിത്ര ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ഇതുവരെ 300കോടി നേടിയ ചിത്രത്തിന് കേരളത്തിന്റെ സംഭാവന 18 കോടി രൂപയാണ്. കോവിഡ് മഹാമാരിയിലും ചൈനയില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ ചിത്രം ഇതുവരെ നേടി.
Discussion about this post