തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ മുന്നണി രൂപീകരണം അജന്ഡിയിലുണ്ടെന്ന് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുന്നണി വിട്ടവര്‍ തിരികെ വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കക്ഷികള്കളെ മുന്നണിയില്‍ വേണമൊയെന്ന കാര്യം എല്‍.ഡി.എഫാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജെ.ഡി.യും ആര്.എസ്.പിയും മുന്നണിയിലേക്ക മടങ്ങി വരുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്നുവെന്ന പ്രസ്താവനയില്‍ ഉറച്ച് നില്ക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേ സമയം കമ്മ്യൂണിസ്റ്റ് നേതാവും വ്യവസായ മന്ത്രിയുമായിരുന്ന ടി.വി തോമസിനെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വെളിപ്പെടുത്തല്‍ ശുദ്ധ അസംബദ്ധമാണെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നും ടി.വി തോമസ് മരിച്ച സമയത്ത് പറയേണ്ട കാര്യങ്ങള്‍ പിന്നീട് പറയുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post