ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ; പതാക ഉയർത്തി ഗവർണർ

Published by
Brave India Desk

ഹൈദരാബാദ് : ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ. പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താൻ കെസിആർ സർക്കാർ തയ്യാറായില്ല. കൊറോണ കാരണമാണ് പരിപാടി വെട്ടിച്ചുരുക്കിയതെന്നാണ് സർക്കാറിന്റെ വാദം. മൂന്ന് വർഷത്തോളമായി സംസ്ഥാനത്ത് റിപ്പബ്ലിദ് ദിനം പ്രോട്ടോക്കോൾ പ്രകാരം ആഘോഷിച്ചിട്ട് എന്നത് ശ്രദ്ധേയമാണ്.

കേന്ദ്ര പ്രതിരോധ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് പൂർണതോതിൽ റിപ്പബ്ലിക് ദിന ആഘോഷം സംഘടിപ്പിക്കണമെന്ന് തെലങ്കാന ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകി കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് മാനിക്കാതെയാണ് സർക്കാർ നടപടി.

അതേസമയം രാജ്ഭവനിൽ റിപ്പബ്ലിദ് ദിനാഘോഷം സംഘടിപ്പിച്ചു. ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും മറ്റു മന്ത്രിമാരും ആഘോഷത്തിൽനിന്ന് വിട്ടുനിന്നു.

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ തെലുങ്ക് ചിത്രം ”ആർആർആർ” ലെ ” നാട്ടു നാട്ടു ” എന്ന ഗാനത്തിന്റെ സംഗീതസംവിധായകൻ എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ചടങ്ങിൽ ഗവർണർ ആദരിച്ചു.

Share
Leave a Comment

Recent News