ശാസ്ത്രലോകത്തിന് എന്നും ഒരു വിസ്മയമാണ് സൂര്യൻ. സൂര്യന്റെ ഒരു വലിയ ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് പൊട്ടിത്തെറിച്ച് മാറിയിരിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. സൂര്യൻ വിഘടിച്ച് വന്നതോടെ അവിടെ ചുഴലിക്കാറ്റിന് സമാനമായ പ്രതിഭാസം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ശ്രമങ്ങൾ ശാസ്ത്രജ്ഞർ നടത്തിക്കൊണ്ടിരിക്കുകയാണ്.
നാസയുടെ ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ചാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ബഹിരാകാശ കാലാവസ്ഥാ പ്രവചകയായ ഡോ. തമിത സ്‌കോവ് ആണ് ഈ വിവരം ട്വിറ്ററിൽ പങ്കുവച്ചത്. അതേസമയം സൂര്യനിൽ നിന്നുള്ള സൗരജ്വാലകൾ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമോ എന്ന ആശങ്കയും ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നുണ്ട്. നേരത്തേയും ചെറിയ പൊട്ടിത്തെറിക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ചുഴികൾ ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് ശാസ്ത്രസംഘം പറയുന്നു.
വിചിത്രസംഭവത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി ഇതിന്റെ ചിത്രങ്ങളടക്കം വിശകലനം ചെയ്ത് വരികയാണ്. വരും ദിവസങ്ങളിൽ ഇവിടെ നിന്ന് കൂടുതൽ ജ്വാലകൾ ഉണ്ടായി വരുമോ എന്നതടക്കമുള്ള കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.
Leave a Comment