തിരുവനന്തപുരം: ഒന്നാംഘട്ട വോട്ടെടുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ പോളിങ് ശതമാനം 77.83ശതമാനമായി ഉയര്‍ന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചാണ് ഇപ്പോള്‍ പോളിങ് ശതമാനത്തില്‍ മാറ്റം വന്നത്. ഇന്നലത്തെ കണക്കനുസരിച്ച് 76.20 ശതമാനമായിരുന്നു പോളിങ്. വയനാട് തന്നെയാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തത്-82.18 ശതമാനം. കുറവ് തിരുവനന്തപുരം -72.40 ശതമാനം.
കണ്ണൂരില്‍ പോളിങ് ശതമാനം കുറഞ്ഞു. കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ പോളിങ് ശതമാനം കൂടിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള പോളിങ് ശതമാനം-കോഴിക്കോട്-81.46, കണ്ണൂര്‍-80.91, കൊല്ലം-76.24, ഇടുക്കി-78.33, കാസര്‍കോട്-78.43.
Discussion about this post