മലപ്പുറം: ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലമാണു മലപ്പുറം ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നു കലക്ടര്‍ ടി. ഭാസ്കരന്. വോട്ടിങ് യന്ത്രം കൃത്യമായി പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ആരും നേടിയില്ലെന്നും അതാണു പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രധാനമായും സമയം ചെലവഴിച്ചത് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാനുള്ള വഴികള്‍ തേടിയാണ്. പരിശീലനത്തില്‍ ആരും ശ്രദ്ധിച്ചില്ല-അദ്ദേഹം ആരോപിച്ചു
വൈകിട്ട് അഞ്ചിന് ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. മുടങ്ങിയ സമയത്തിനു പകരമായി വൈകിട്ട് കൂടുതല്‍ സമയം അനുവദിക്കുന്നതിനെപ്പറ്റി തിരഞ്ഞെടുപ്പു കമ്മിഷനോട് ആലോചിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനു നല്കിയ റിപ്പോര്‍ട്ടിലും കലക്ടര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.
യന്ത്രത്തകരാര്‍മൂലം ഇതുവരെയും വോട്ടിങ് തുടങ്ങാന്‍ കഴിയാത്ത ബൂത്തുകളിലെ വോട്ടെടുപ്പ് നാളത്തേക്കു മാറ്റണമെന്നു മുസ്ലിം ലീഗ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. മന്ത്രി മഞ്ഞളാംകുഴി അലി ഈയാവശ്യവുമായി കലക്ടര്‍ ടി. ഭാസ്കരനെ നേരില്‍ക്കണ്ടു. അതേ സമയം 227 ബൂത്തുകളിലെ യന്ത്രത്തകരാര്‍ പരിഹരിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
Discussion about this post