കോഴിക്കോട്: വോട്ടെണ്ണലിനിടെ മെഷീന് തകരാറിലായതിനെത്തുടര്‍ന്ന് ഫലം പ്രഖ്യാപിക്കാന്‍ കഴിയാതിരുന്ന ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുപ്പത്തഞ്ചാം വാര്‍ഡില്‍ റീപോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴു മണി മുതല്‍ അഞ്ച് മണി വരെയാണ് റീപോളിംഗ്. രാത്രി ഏഴുമണിക്ക് വോട്ടെണ്ണിത്തുടങ്ങും. എട്ട് മണിയോടെ ഫലമറിയാം. കോതാര്ത്തോടിലാണ് റീപോളിംഗ് നടക്കുന്നത്.
ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ആദ്യഭരണസമിതിയെ നിശ്ചയിക്കുന്നതില്‍ ഈ വാര്‍ഡിലെ ഫലം നിര്‍ണ്ണായകമാണ്. 37 വാര്‍ഡുകളുള്ള മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് 18, യുഡിഎഫ് 16,യുഡിഎഫ് സ്വതന്ത്രര്‍ 2, ബിജെപി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 18 വീതം സീറ്റുകളില്‍ തുല്യമായി നില്ക്കുന്ന ഇരുമുന്നണികള്‍ക്കും അതുകൊണ്ട് തന്നെ റീപോളിംഗ് നിര്‍ണ്ണായകമാണ്.
വോട്ടെണ്ണല്‍ ദിവസം 777 വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ യു ഡി എഫ് 18 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ ബാക്കിയുളള 135 വോട്ടുകള്‍ കേടായ യന്ത്രത്തിലായതിനാല് ഫലം പ്രഖ്യാപിക്കാനായില്ല.
Discussion about this post