ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്

Published by
Brave India Desk

ലക്‌നൗ : ശ്രീരാമനവമിയുടെ ഭാഗമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒൻപത് പെൺകുട്ടിയുടെ കാൽ കഴുകിയാണ് അദ്ദേഹം പ്രത്യേക പൂജ നടത്തിയത്. ദുർഗ്ഗാദേവിയുടെ ഒമ്പത് ഭാവങ്ങളുടെ പ്രതീകമായാണ് ഒമ്പത് പെൺകുട്ടികളെ ആരാധിച്ചത്.

ആരതി പൂജ നടത്തിയ ശേഷം പെൺകുട്ടികളുടെ നെറ്റിയിൽ തിലകം ചാർത്തി. ഗോരഖ്നാഥിലെ അന്ന ക്ഷേത്രത്തിൽ (നവീൻ ഭണ്ഡാര ഭവനിൽ) സംഘടിപ്പിച്ച കന്യാപൂജ പരിപാടിയിൽ മുഖ്യമന്ത്രി പെൺകുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുകയും ദക്ഷിണ നൽകുകയും ചെയ്തു. ബതുക് പൂജയും മുഖ്യമന്ത്രി നടത്തി. മുന്നൂറോളം കന്യകമാരെയും ആരാധിച്ച ശേഷം ക്ഷേത്രത്തിൽ നിന്ന് പ്രസാദവും ദക്ഷിണയും നൽകി.

ഇതിന് മുന്നോടിയായി ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ മുഖ്യമന്ത്രി മാ സിദ്ധിദാത്രിക്കായി പ്രാർഥന നടത്തിയിരുന്നു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഓഡിറ്റോറിയത്തിന് മുന്നിൽ നടന്ന ജനതാ ദർശൻ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. വീടില്ലാത്തവർക്ക് വീട് ലഭിക്കുമെന്നും റോഡ് നിർമ്മിക്കുമെന്നും വൈദ്യുതി ബില്ലുകൾ തവണകളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

 

 

Share
Leave a Comment

Recent News