ഭോപ്പാൽ: ഹിന്ദു മതത്തെയും ആചാരങ്ങളെയും അവഹേളിച്ച സംഭവത്തിൽ റാപ്പർക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദു സംഘടനകളുടെ പരാതിയിൽ റാപ്പർ ബാദ്ഷയ്ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ ഹിന്ദു വിശ്വാസികളിൽ നിന്നും ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പുതിയ റാപ്പർ ഗാനത്തിൽ ബാദ്ഷ ഉപയോഗിച്ച വരികളിൽ ചിലതാണ് പ്രതിഷേധത്തിന് കാരണമായത്. പുതിയ ഗാനത്തിൽ ‘ഭോലേനാഥ്’ എന്ന പദം ബാദ്ഷ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ആദ്യം പരശുറാം സേനയാണ് രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ കൂടുതൽ വരികൾ ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മറ്റ് സംഘടനകളും രംഗത്ത് വരികയായിരുന്നു.
നിലവിൽ പരശുറാം സേനയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ ഇതുവരെ ബാദ്ഷയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ ബാദ്ഷയുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. ഇതിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് പരശുറാം സേന എംജി റോഡ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷന് മുൻപിൽ ബാദ്ഷയുടെ കോലവും കത്തിച്ചു.
Discussion about this post