Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

പഠനം പാൽപ്പായസം പോലെ ആസ്വദിക്കണം; കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ; വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

by Brave India Desk
Jun 1, 2023, 10:30 am IST
in News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,. അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ. നാടിന്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും സർക്കാരും വിദ്യാലയങ്ങളെ മാറ്റിയെടുക്കുന്നത്.
ഒരു പൂവിലെ ഇതളുകൾ പോലെ കൂട്ടുകാർക്കൊപ്പം വളരുക. മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേർത്തു നിർത്തുക. അധ്യാപകരേയും രക്ഷിതാക്കളേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ. നിങ്ങളുടെ സ്‌കൂൾ പ്രവേശനം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Tags: Pinarayi VijayanCM
Share15TweetSendShare

Latest stories from this section

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്

Discussion about this post

Latest News

ജോഷിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

ഇയാൾ കാരണം നഷ്ടമായ ടെസ്റ്റ് എങ്ങനെ മറക്കും, ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച പന്ത്രണ്ടാമൻ; ഇന്ത്യൻ ആരാധകർ വെറുത്ത ബക്ക്‌നറും വിവാദങ്ങളും

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies