കോഴി എന്റേത്, പാമ്പ് സർക്കാരിന്റേത്; പെരുമ്പാമ്പ് വിഴുങ്ങിയ കോഴിക്ക് നഷ്ടപരിഹാരം വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട് കർഷകൻ

Published by
Brave India Desk

വെള്ളരിക്കുണ്ട്: കോഴികളെ പാമ്പ് വിഴുങ്ങിയതിനാൽ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന ആവശ്യവുമായി കർഷകൻ കെവി ജോർജ്. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും സബ്കളക്ടറുമുൾപ്പെടെയുള്ള സംഘത്തിന് മുമ്പിലാണ് കർഷകൻ തന്റെ ആവശ്യം ഉന്നയിച്ചത്. പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം’ എന്നാണ് കെ.വി.ജോർജിൻറെ ആവശ്യം.അവസാനം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്രമായിരുന്നു മന്ത്രിയുടെ ഉറപ്പ്.

കഴിഞ്ഞ വർഷം ജൂണിലാണ് ജോർജിന്റെ വീട്ടിലെ കോഴിക്കൂട് തുറന്നപ്പോൾ കോഴികൾക്കുപകരം പെരുമ്പാമ്പിനെ കണ്ടത്. കൂട്ടിലുണ്ടായ കോഴികളെയെല്ലാം പാമ്പ് വിഴുങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ കൊണ്ടുപോയി വനത്തിൽവിട്ടു. ഇതിനെ തുടർന്ന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോർജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു.പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടർന്നാണ് അദാലത്തിൽ മന്ത്രിയെ കാണാനെത്തിയത്.

 

Share
Leave a Comment

Recent News