കൊല്ലം: അവിഹിതം ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിച്ച കേസിൽ യുവതിയും കാമുകനും പിടിയിൽ. ജോനകപ്പുറം സ്വദേശി നിഷിത(35) ഇവരുടെ കാമുകനായ ജോനകപ്പുറം,തോണ്ടലിൽ പുരയിടം വീട്ടിൽ റസൂൽ(19 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മക്കളുടെ മാതാവായ നിഷിത ദിവസങ്ങൾക്ക് മുൻപ് റസൂലിനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഇവരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായതോടെ, യുവാവ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് യുവതി കോടതിയിൽ നിന്ന് ജാമ്യം നേടി. പുറത്തിറങ്ങിയ ശേഷം യുവതി റസൂലുമായി അവിഹിതം തുടർന്നു. ഇത് മനസിലാക്കിയ പ്രായപൂർത്തിയാകാത്ത നിഷിതയുടെ കുട്ടി തടയാൻ ശ്രമിച്ചു. ഇതോടെ പ്രതികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പിന്നാലെ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ശിക്ഷാനിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകൾപ്രകാരം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Comment