അസംഖാന് മുസ്ലിം സമുദായത്തിന്റെ തീരാകളങ്കമെന്ന് ഇമാമിന്റെ പ്രസ്താവനയ്ക്ക് മറുപടി
ഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി ആര്‍എസ്എസ് ഏജന്റാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന് ആരോപിച്ചു. അസംഖാന് മുസ്ലിം സമുദായത്തിന്റെ കളങ്കമെന്ന ഇമാമിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് രൂക്ഷ വിമര്‍ശനവുമായി അസംഖാന് രംഗത്തെത്തിയത്. ‘. തന്റെ മകന് ഒരു ഹിന്ദു യുവതിയെ വിവാഹം ചെയ്തിരുന്നെങ്കില്‍ അതൊരു രാഷ്ട്രീയവിവാദമായി മാറുമായിരുന്നു. എന്നാല്‍ ഷാഹി ഇമാമിന്റെ മകന് ഒരു ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിനെ കുറിച്ച് ആര്‍എസ്എസ് നിശബ്ദത പാലിക്കുകയാണ്’. ഇക്കാര്യത്തില്‍ ആര്‍എസ്എസ് ലവ് ജിഹാദ് ആരോപിക്കുന്നില്ലെന്നും അസം ഖാന് പറഞ്ഞു.
ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ഷാഹി ഇമാം മുസ്ലീം സമുദായത്തെ വഴി തെറ്റിക്കുകയാണെന്ന് അസം ഖാന് നേരത്തെ ആരോപിച്ചിരുന്നു. ഷാഹി ഇമാം മതപരമായ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും ഉത്തര്‍പ്രദേശിലെ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്നും അസം ഖാന് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി അസം ഖാന് സമുദായത്തിന്റെ കളങ്കമാണെന്ന് ബുഖാരി പ്രതികരിച്ചിരുന്നു. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ബുഖാരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനും ബുഖാരി കത്തയക്കുകയും ചെയ്തു.
Discussion about this post