ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് അപകടം; 15 മരണം

Published by
Brave India Desk

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 10 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിലായിരുന്നു സംഭവം.

അളകനന്ദ നദിയുടെ തീരത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമറാണ് പൊട്ടിത്തെറിച്ചത്. ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. നമാമി ഗംഗ പദ്ധതി പ്രദേശമാണ് ഇവിടം. മരിച്ചവരിൽ പോലീസുകാരും ഉൾപ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്കുകൾ ഗുരുതരമാണ്. ചമോലി ജില്ലാ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹം സംഭവ സ്ഥലത്തേക്ക് തിരിക്കും. അപകടം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ധാമി പ്രതികരിച്ചു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സാരമായി പരിക്കേറ്റവരെ റിഷികേശിലെ എയിംസിലേക്ക് മാറ്റുമെന്നും ധാമി പ്രതികരിച്ചു.

Share
Leave a Comment

Recent News