കൈയ്യിലുളളത് പതിനായിരം രൂപ മാത്രം; ഭാര്യയ്ക്ക് അരക്കോടി രൂപയുടെ ആസ്തി; പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ

Published by
Brave India Desk

കോട്ടയം : പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് കയ്യില്‍ പണമായി ഉള്ളത് പതിനായിരു രൂപ മാത്രം. കെഎസ്എഫ്ഇ നിക്ഷേപമായി 4.75 ലക്ഷം രൂപയുമുണ്ട്. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സ്വത്ത് വിവര പത്രികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ 5 കേസുകളില്‍ പ്രതിയാണെന്നും ലിജിന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

കെഎസ്ഇബി ഉദ്യോഗസ്ഥയായ ഭാര്യയുടെ പേരില്‍ 50.64 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ കൈയ്യിലുള്ള പതിനായിരം രൂപയും, സ്വര്‍ണ്ണവും സ്ഥിര നിക്ഷേപവും കാറും ഉള്‍പ്പെടുന്നു. ലിജിന് മുന്ന് പവന്‍ സ്വര്‍ണ്ണവും ഭാര്യയ്ക്ക് 84 പവന്‍ സ്വര്‍ണ്ണവും ഉണ്ട്. ഇവരുടെ മകനും അമ്മയ്ക്കുമായി 2.76 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമുണ്ട്. ലിജിന്റെ പേരില്‍ 12 ലക്ഷം രൂപയുടെ ഭൂസ്വത്തും അമ്മയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഭൂസ്വത്തും നിലവിലുണ്ട്. ഭാര്യയുടെ ശമ്പളവും അമ്മയുടെ പെന്‍ഷനുമാണ് പ്രധാന വരുമാനമെന്നാണ് പത്രികയില്‍ കൊടുത്തിട്ടുള്ളത്. തനിക്ക് കടബാദ്ധ്യതകളൊന്നുമില്ലെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment

Recent News