ന്യൂഡൽഹി: ഇന്ത്യയിൽ പേമെന്റ് സംവിധാനം വിപുലമാക്കി വാട്‌സ്ആപ്പ്. ഇന്ന് മുതൽ വാട്‌സ്ആപ്പ് പേമെന്റിൽ ക്രെഡിറ്റ് കാർഡ് പേമെന്റുകളും സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
വാട്‌സ്ആപ്പ് പേമെന്റ് വഴി നടത്തുന്ന പർച്ചേസുകളിൽ ഇനി ഗൂഗിൾ പേ, പേടിഎം, ഫോൺപേ, സംവിധാനങ്ങൾ വഴി പണം അടയ്ക്കാനാകുമെന്ന് വാട്‌സ്ആപ്പ് ഇന്ത്യ അറിയിച്ചു. എന്നാൽ വാട്‌സ്ആപ്പിൽ നിന്ന് റീ ഡയറക്ട് ചെയ്യുന്ന രീതിയിലാകും പേമെന്റ്.
ഓൺലൈൻ പേമെന്റ് സംവിധാനമായ യുപിഐ ഉപയോഗിച്ച് നേരിട്ട് പണമിടപാടുകൾ നടത്തുന്ന സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്നും കമ്പനി പറയുന്നു. വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഏത് സ്ഥാപനത്തിനും പുതിയ പേമെന്റ് സംവിധാനം ലഭ്യമാകുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.
500 മില്യൻ ഉപയോക്താക്കളാണ് ഇന്ത്യയിൽ വാട്‌സ്ആപ്പിനുളളത്. എന്നാൽ 100 മില്യൻ ആളുകൾക്ക് മാത്രമേ പേമെന്റ് സൗകര്യം നൽകാൻ വാട്‌സ്ആപ്പിന് അനുമതിയുളളൂ.
Leave a Comment