ഡൽഹിയിൽ വീണ്ടും ഭൂചലനം; ആശങ്കയിൽ ജനങ്ങൾ

Published by
Brave India Desk

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. ഡൽഹി എൻസിആറിലായിരുന്നും ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.

വൈകീട്ട് 4.8 ഓടെയായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിൽ 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം.

പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ ആളുകൾ പരിഭ്രാന്തരായി. പലരും വീടുകളിൽ നിന്നും പുറത്തേക്കിറങ്ങിയോടി. ഭൂചലനം അനുഭവപ്പെട്ട മേഖലകളിൽ അധികൃതർ എത്തി പരിശോധന തുടരുകയാണ്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലും ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു അന്ന് ഉണ്ടായത്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Share
Leave a Comment

Recent News