തിരുവനന്തപുരം : ജെഡിയു നേതാവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാര്‍ രചിച്ച ‘ഇരുള് പരക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം ജി രാധാകൃഷ്ണന് പുസ്തകം സ്വീകരിക്കും. സിപിഎം പ്രസാധാകരായ ചിന്തയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
2016 ജനുവരി ഒന്നിന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്കഌബ്ബിലാണ് പ്രകാശനതടങ്ങ്.
സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, ടി എന്‍ സീമ എംപി, കഥാകൃത്ത് ഉണ്ണി ആര് തുടങ്ങിയവര്‍ പങ്കെടുക്കും. ചിന്ത ചീഫ് എഡിറ്റര്‍ സി പി അബൂബക്കര്‍ അധ്യക്ഷനാകും.
Discussion about this post