ആലപ്പുഴയിൽ എംഎല്‍എ എച്ച് സലാമിനെ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം

Published by
Brave India Desk

ആലപ്പുഴ : എംഎല്‍എ എച്ച് സലാമിനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
ആലപ്പുഴ വാടയ്ക്കല്‍ കടപ്പുറത്താണ് എംഎല്‍എക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയത്. കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ എംഎൽഎയെ തടഞ്ഞുവെച്ചത്.

ബൈപ്പാസിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങളും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഇന്ന് ഉച്ചയോടെയാണ് പുന്നപ്ര സ്വദേശിയായ സൈറസ് എന്നെ മത്സ്യത്തൊഴിലാളിയെ കടലിൽ വച്ച് കാണാതാകുന്നത്. ഉച്ചയോടെ മത്സ്യഗന്ധിക്ക് സമീപം ഇയാളുടെ വള്ളം കരയ്ക്ക് അടിഞ്ഞതോടെയാണ് മത്സ്യത്തൊഴിലാളിയെ കാണാതായതായി നാട്ടുകാർ മനസ്സിലാക്കിയത്.

സംഭവം ഉടൻ തന്നെ നാട്ടുകാർ പോലീസിലും ഫിഷറീസ് വകുപ്പിലും അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാനും തിരച്ചിൽ നടത്താനും വൈകിയെന്നാണ് ആക്ഷേപം. വൈകിട്ട് ആറരയോടെ മാത്രമാണ് ഫിഷറീസ് വകുപ്പിന്റെ ബോട്ട് തിരച്ചിലിനായി എത്തിയത് എന്ന് നാട്ടുകാർ പറയുന്നു. 7 മണിയോടെയാണ് സ്ഥലം എംഎൽഎ ആയ എച്ച് സലാം സംഭവസ്ഥലത്ത് എത്തുന്നത്. ഇതോടെയാണ് നാട്ടുകാർ എംഎൽഎയെ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്.

Share
Leave a Comment

Recent News