മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് തകർത്ത ലോകകപ്പ് ഫൈനൽ മത്സരം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം നുണയേണ്ടി വന്നു. ഇത് കണ്ട കരയുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്.
അഞ്ച് വയസ്സ് പ്രായം തോന്നിയ്ക്കുന്ന കുട്ടിയാണ് മത്സരത്തിലെ പരാജയത്തെ തുടർന്ന് കരയുന്നത്. ടിവിയിലായിരുന്നു കുട്ടി മത്സരം കണ്ടത്. മത്സരത്തിനൊടുവിൽ ഇന്ത്യ പരാജയപ്പെട്ടതോടെ കുട്ടി സങ്കടം സഹിക്കവയ്യാതെ ടിവി നോക്കി കരയുന്നത് വീഡിയോയിൽ കാണാം.
കുട്ടിയ്‌ക്കൊപ്പം കളികണ്ടുകൊണ്ടിരുന്ന അമ്മ അവനെ മാറോട് ചേർത്ത് സമാധാനിപ്പിക്കുന്നു. കണ്ണ് തുടയ്ച്ച് കൊടുത്ത് കരയേണ്ടെന്ന് പറയുന്നതും വീഡിയോയിൽ കാണാം. ഇരുവരും ഇന്ത്യൻ ജഴ്‌സി ധരിച്ചാണ് മത്സരം കണ്ടുകൊണ്ടിരുന്നത്. കൂടെ കളി കണ്ടിരുന്ന ബന്ധുവാണ് വീഡിയോ പകർത്തിയത് എന്നാണ് വിവരം. ഒൻപത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പരാജയത്തെ തുടർന്ന് തേങ്ങിക്കരയുന്ന കുട്ടിയുടെ മുഖം കാണുന്നവരുടെയും കണ്ണു നനയിക്കുന്നു എന്നാണ് കമന്റുകൾ. കുഞ്ഞിനെ ആശ്വസിപ്പിക്കുന്നവരുമുണ്ട്.
Leave a Comment