ആർട്ടിക്കിൾ 370 – സുപ്രീം കോടതി ഇന്ന് വിധി പറയും

Published by
Brave India Desk

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു & കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ 2019 ഓഗസ്റ്റിലെ തീരുമാനം സാധുതയുള്ളതാണോ എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ഭൂഷൺ ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്

കേസിൽ ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജറായപ്പോൾ നേതൃത്വം നൽകി, തുടർന്ന് ഗോപാൽ സുബ്രഹ്മണ്യൻ, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, സഫർ ഷാ, സി യു സിംഗ്, ഗോപാൽ ശങ്കരനാരായണൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകരുടെ ശക്തമായ നിര കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചു.

നാഷണൽ കോൺഫറൻസ് പാർട്ടിയിലെ പാർലമെന്റംഗങ്ങൾ, കാശ്മീരി പൗരന്മാർ, മുൻ ഉദ്യോഗസ്ഥർ, വിവിധ സംഘടനകൾ എന്നിവരാണ് ആർട്ടിക്കിൾ 370 റദ്ധാക്കിയതിനെതിരെ ഹർജി നൽകിയത്.യൂണിയൻ ഓഫ് ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടും ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് പ്രേത്യേക പദവി ഉണ്ടെന്നും അത് സ്ഥിരമാണെന്നും 1957 ജനുവരി 26-ന് ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലി പിരിച്ചുവിട്ടതോടെ, ആർട്ടിക്കിൾ 370 രാഷ്ട്രപതിക്ക് അസാധുവാക്കാൻ കഴിയാത്ത ഒരു സ്ഥിരമായ വ്യവസ്ഥയായി എന്ന് ഹർജിക്കാർ വാദിച്ചു

ഇതിനെ എതിർത്ത കേന്ദ്ര സർക്കാർ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ മുഖേന, ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന് ഒരു പ്രത്യേക പദവിയുടെ രൂപമില്ലെന്നും എന്നാൽ യൂണിയൻ ഓഫ് ഇന്ത്യയുമായി “സമ്പൂർണ സംയോജന” പ്രക്രിയയിലെ ഒരു താത്കാലിക ക്രമീകരണം” മാത്രമാണെന്നും ഉറപ്പിച്ചു പറഞ്ഞു.

ആർട്ടിക്കിൾ 370 നിലനിന്നത് സ്ഥിതിഗതികൾ താൽക്കാലികമായി കൈകാര്യം ചെയ്യുന്നതിനും ജമ്മു കശ്മീരിലെ സ്ഥിതിഗതികളുടെ ഏകീകരണ പ്രക്രിയ പൂർത്തിയാക്കുന്നതിന് വിശാലമായ സമയപരിധി നൽകുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News