കൊച്ചി: രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കര ക്ഷേത്രത്തിനു സമീപം പോലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരി സംഘം അറസ്റ്റിൽ, മയക്കു മരുന്നും വടിവാൾ അടക്കമുള്ള ആയുധങ്ങളും പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തു.
5 0 ഗ്രാമോളാം എംഡിഎംഎയുമായി 31കാരനായ നഹാസ്, പടിഞ്ഞാറെ പറമ്പിൽ അക്ബർ (27), ചൂരൽ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിൻ, (32) വികാസവണി ഇസ്മയിൽ (31),കുറ്റിപ്പുറം, സുനീർ (44), കാക്കനാട് സ്വദേശിനി സൈബി സൈമൺ എന്നിവർ പിടിയിലായത്. നഹാസിന്റെ നേതൃത്വത്തിൽ എറണാകുളം സിറ്റിയിൽ ക്വാട്ടേഷൻ ലഹരി മരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്നു സംഘം എന്നാണ് പോലീസ് പറയുന്നത്.
പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ക്വാട്ടേഷൻ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ആഢംബര കാർ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങളും പിടികൂടി. നഹാസിനും കൂട്ടാളികൾക്കും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
Discussion about this post