ന്യൂഡൽഹി :28, 200 മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ടെലികോം കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ . 20 ലക്ഷത്തിലധികം കണക്ഷനുകൾ പുനപരിശോധിക്കാനും നിർദേശമുണ്ട്. സൈബർ കുറ്റകൃത്യങ്ങളുമയി ബന്ധപ്പെട്ടാണ് നിർദേശം നൽകിയിരിക്കുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ മുന്നറിയിപ്പ്.
ടെലികോം സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സൈബർ കുറ്റകൃത്യവും പണം തട്ടിപ്പും നടത്തുന്നവരെ കണ്ടെത്താൻ ടെലികോം മന്ത്രാലായവും കേന്ദ്ര ആഭ്യന്തരവകുപ്പും സംസ്ഥാനപൊലീസും കൈകോർക്കണമെന്നും വാർത്താവിനിമയമന്ത്രാലയം നിർദേശിച്ചു. കൂടാതെ ഇവർ നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻഡ്സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ മൊബൈലുകളുമായി ബന്ധപ്പെട്ട് ഏകദേശം 20 ലക്ഷം മൊബൈൽ നമ്പറുകൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടെന്നും ഡിഒടി കണ്ടെത്തി.
ഈ വർഷം 30 വരെ 1.66 കോടി മൊബൈൽ കണക്ഷനുകളാണ് ഡിഒടി റദ്ദാക്കിയിരിക്കുന്നത്. ഇതിൽ 30. 14 ലക്ഷം റദ്ദാക്കിയത് ആളുകളുടെ പരാതി മൂലവും 53. 78 ലക്ഷം റദ്ദാക്കിയത് അനുവദീനയമായതിലും അധികം സിം കാർഡുകൾ ഒരേ അകൗണ്ടിൽ എടുത്തതും മൂലമാണെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.
Discussion about this post