ഇസ്ലാമാബാദ്: ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് കറാച്ചിയിലെ ആശുപത്രിയിലാണ് അധോലോക കുറ്റവാളിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാൾ മരിച്ചെന്നും അഭ്യൂഹം ഉയരുന്നുണ്ട്.
വൻ സുരക്ഷയിലാണ് ചികിത്സ നടക്കുന്നത്.ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും ഇന്നാണ് ഇക്കാര്യം പുറത്തുവരുന്നത്.
ദാവൂദിനെ ആശുപത്രയിൽ പ്രവേശിപ്പിച്ച ദിവസം അതായത് ശനിയാഴ്ച വൈകീട്ട് മുതൽ പാകിസ്താനിൽ ഇന്റർനെറ്റഅ സേവനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. സെർവറുകൾ ഡൗണാവുകയും ഇന്റർനെറ്റിന്റെ സ്പീഡ് കുറയുകയും ചെയ്തുവെന്നാണ് വിവരങ്ങൾ. യൂട്യൂബ്, ഇൻസ്റ്റഗ്രാം. എക്‌സ്,ഫേസ്ബുക്ക് തുടങ്ങിയവ ഏറെക്കുറെ നിശ്ചലമാണ്. ഇതിന് ദാദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം.
ഇന്ത്യ അടക്കമുള്ള വിവിധ ഏജൻസികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ് പാകിസ്താനിൽ കഴിയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ചില ചിത്രങ്ങളും മുമ്പ് പുറത്തുവന്നിരുന്നു. അതേസമയം ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. ദാവൂദിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യ സ്വഭാവം കൂടുതൽ ചോദ്യങ്ങളും ഊഹാപോഹങ്ങളും ഉയർത്തിയിട്ടുണ്ട്.
Leave a Comment