ഭാരതം അതിന്റെ അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും, രാജ്യത്തിൻറെ ജനങ്ങളുടെയും അവരുടെ കഴിവുകളിലും നമുക്ക് ഇപ്പോൾ നമുക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരു ഗോബിന്ദ് സിംഗിന്റെ മക്കൾ മുഗളന്മാരുടെ കൈകളാൽ കൊല്ലപ്പെട്ടതിനെ ഓർമ്മ പുതുക്കുന്ന വീർ ബാൽ ദിവസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
മുഗളന്മാർ വധിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായ സൊരാവർ സിംഗ്, ഫത്തേ സിംഗ് എന്നിവരുടെ ത്യാഗങ്ങൾ ഇന്ത്യയിൽ മാത്രമല്ല, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുണൈറ്റഡ് തുടങ്ങിയ രാജ്യങ്ങളിലെ പരിപാടികളിലൂടെ ആഗോളതലത്തിൽ സ്മരിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യക്കാരെ അവരുടെ നാടിന്റെ മഹത്വത്തിനായി ജീവിക്കാൻ പഠിപ്പിച്ചവർ ആണ് സിഖ് ഗുരുക്കന്മാർ. രാജ്യത്തെ മികച്ചതും വികസിതവുമാക്കാൻ പ്രചോദനമായി പ്രവർത്തിച്ചതും അവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
നാം നമ്മുടെ പൈതൃകത്തെ മാനിക്കാതിരുന്നപ്പോൾ ലോകവും അതിനെ വിലമതിച്ചില്ല, എന്നാൽ ആഗോള വീക്ഷണം ഇപ്പോൾ മാറി. രാജ്യം അതിന്റെ പൈതൃകത്തിൽ അഭിമാനത്തോടെ മുന്നേറുമ്പോൾ ലോകവും നമ്മെ ബഹുമാനിക്കുന്നു. മോദി പറഞ്ഞു.
ജനിച്ച പ്രദേശവും സമൂഹവും പരിഗണിക്കാതെ, ഇന്ത്യയിലെ യുവാക്കളുടെ പരിധിയില്ലാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തന്റെ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടും മാർഗരേഖയുമുണ്ടെന്ന് മോദി പറഞ്ഞു. അടുത്ത 25 വർഷം യുവാക്കൾക്ക് ധാരാളം അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്വ്യവസ്ഥ, ശാസ്ത്രം, ഗവേഷണം, കായികം, രാജ്യതന്ത്രം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. മോദി പറഞ്ഞു
ഇന്ന് ലോകം അവസരങ്ങളുടെ ഒരു രാജ്യം എന്ന നിലയിൽ ഭാരതത്തെ നോക്കികൊണ്ടിരിക്കുകയാണ്. എന്നാൽ 2047 ൽ ഭാരതം എവിടെ നിൽക്കണം എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ യുവാക്കളാണ്. എന്ത് ആവശ്യത്തിനും സർക്കാർ ഒരു സുഹൃത്തിനെ പോലെ നിങ്ങളോടൊപ്പമുണ്ട് മോദി പറഞ്ഞു
Discussion about this post