ഭാര്യയെ കാമുകൻ തട്ടിയെടുത്തു ; കാമുകന്റെ അമ്മയെ തലയ്ക്കടിച്ചു കൊന്ന് ഭർത്താവ്

Published by
Brave India Desk

ആലപ്പുഴ : ഭാര്യയുടെ കാമുകന്റെ അമ്മയെ തലക്കടിച്ചു കൊന്ന് യുവാവിന്റെ പ്രതികാരം. പുന്നപ്ര വാടയ്ക്കൽ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്ന എന്ന 64 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രസന്നയെ കൊലപ്പെടുത്തിയതിന് വാടയ്ക്കൽ സ്വദേശി സുധിയപ്പനെ പോലീസ് അറസ്റ്റ് ചെയ്തു.

സുധിയപ്പന്റെ ഭാര്യയും പ്രസന്നയുടെ മകൻ വിനീസും തമ്മിൽ പ്രണയത്തിൽ ആവുകയും ഈ യുവതിയെ ഇയാൾ കൂട്ടിക്കൊണ്ടു വരികയും ചെയ്തിരുന്നു. ഭാര്യയെ തട്ടിയെടുത്തതിന്റെ പ്രതികാരത്തിനായാണ് സുധിയപ്പൻ വിനീസിന്റെ വീട്ടിലെത്തിയത്. തുടർന്ന് അമ്മയെയും മകനെയും ഇയാൾ ആക്രമിക്കുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുധിയപ്പൻ. ഇയാളുടെ ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ പ്രസന്നയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 30ന് രാത്രിയായിരുന്നു സംഭവം നടന്നത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന പ്രസന്ന ബുധനാഴ്ചയാണ് മരണപ്പെട്ടത്.

Share
Leave a Comment

Recent News