ന്യൂഡൽഹി: തങ്ങളുടെ മൂനാം പാദ ഫലങ്ങൾ പുറത്തു വിടുന്ന വേളയിൽ പെട്രോൾ ഡീസൽ വിലയിൽ 5 മുതൽ 10 രൂപ വരെ കുറക്കാൻ തയ്യാറെടുത്ത് പൊതുമേഖലാ എണ്ണ കമ്പനികൾ. അസംസ്‌കൃത എണ്ണ മേടിക്കാനുള്ള ചിലവ് കുറഞ്ഞ സാഹചര്യത്തിൽ എണ്ണ കമ്പനികളുടെ സംയോജിത വരുമാനം 75000 കോടി എന്ന റെക്കോർഡ് നിലയിൽ എത്തിയ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടിയുമായി ന്ന കമ്പനികൾ മുന്നോട്ട് പോകും എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്
പൊതുമേഖലാ എണ്ണ കച്ചവടക്കാർ 2022 ഏപ്രിൽ മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില നിലനിർത്തി വരികയാണ്, അതിനാൽ തന്നെ ഒരു സമഗ്രമായ വിലനിർണ്ണയ അവലോകനം ആസന്നമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. കമ്പനികൾക്ക് ആവശ്യത്തിന് ലാഭം കിട്ടുന്ന സാഹചര്യത്തിൽ ലിറ്ററിന് 10 രൂപ എന്ന നിരക്കിൽ വിലയിൽ കുറവ് വരുത്തി ലാഭത്തിന്റെ ഒരു വിഹിതം ഉപഭോക്താക്കൾക്ക് കൈമാറാനുള്ള നീക്കമാണ് നടന്നു വരുന്നത് . ഈ നീക്കം പണപ്പെരുപ്പത്തെയും വിലകയറ്റത്തെയും പിടിച്ചു നിർത്താനുള്ള ഒരു മികച്ച ഉപാധിയായാണ് കരുതപ്പെടുന്നത്. കൂടാതെ 2024 ലോകസഭാ ഇലക്ഷനിൽ ബി ജെ പി ക്ക് നല്ല ഒരു മുൻതൂക്കം ലഭിക്കുവാനും മേല്പറഞ്ഞ നടപടികൾ അഹായിക്കും
ഇന്ധനങ്ങളുടെ വിൽപ്പനയിലെ ഉയർന്ന വിപണന മാർജിൻ കാരണം, മൂന്ന് എണ്ണ വിപണന കമ്പനികളും സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും (Q1, Q2 [FY2023-24]) ee കാലഘട്ടത്തിൽ കാലത്ത് ഗണ്യമായ അറ്റാദായം രേഖപ്പെടുത്തി, ഈ പ്രവണത മൂനാം പാദത്തിലും (Q3) തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനെ തുടർന്നാണ് വില കുറക്കുവാനുള്ള തീരുമാനം എണ്ണ കമ്പനികൾ എടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ) അതിന്റെ മൂനാം പാദ ഫലങ്ങൾ ജനുവരി 27 ന് പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, അതേസമയം മറ്റ് രണ്ട് പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) ഇതേ സമയം തന്നെ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Leave a Comment