കണ്ണൂര്‍: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ സി.പി.എം പി.ബി അംഗം പിണറായി വിജയന്. കേസില്‍ വിജിലന്‍സ് മലക്കം മറിഞ്ഞു. ചില മോഴികള്‍ സര്‍ക്കാറിന് തിരിച്ചടിയാവുമെന്നതിനാല്‍ അത് ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
എന്തെങ്കിലും സ്ഥാനം നല്കിയാണോ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശിന്റെ മനസ് മാറ്റിയതെന്ന് ഉടന്‍ വ്യക്തമാക്കണം. വിജിലന്‍സിന് താല്പര്യമുള്ള ചിലരില്‍ നിന്ന് മാത്രമാണ് മൊഴിയെടുത്തതെന്നും പിണറായി പറഞ്ഞു. നവകേരള മാർച്ചിന്റെ ഭാഗമായി കണ്ണൂരിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
Discussion about this post