സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാവർമ്മക്ക്; മലയാളത്തിന് പുരസ്‌കാരം 12 വർഷങ്ങൾക്ക് ശേഷം

Published by
Brave India Desk

ന്യൂഡൽഹി: മലയാളം കവിയും മാദ്ധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്‌കാരം. മുൻ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അദ്ധ്യക്ഷനായ സമിതിയുടേതാണ് പ്രഖ്യാപനം.

പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിക്കുന്നത്. 2012 ൽ സുഗതകുമാരി ടീച്ചറാണ് അവസാനമായി സരസ്വതി സമ്മാൻ പുരസ്‌കാരം നേടിയ മലയാളി. 1995 ൽ ബാലാമണിയമ്മയും 2005ൽ കെ അയ്യപ്പപ്പണിക്കരും ഇതിന് മുമ്പ് സരസ്വതി സമ്മാൻ പുരസ്‌കാരം നേടിയിട്ടുണ്ട്.

അഭിമാനകരമായ നിമിഷമാണ് ഇതെന്ന് പ്രഭാവർമ്മ പ്രതികരിച്ചു. ലോകത്തിന് മുന്നിൽ നമ്മുടെ ഭാഷ ഏറ്റവും ശ്രേഷ്ഠമെന്ന് വിളിച്ചു പറയുന്നതാണ് പുരസ്‌കാരം. സമുന്നതമായ പുരസ്‌കാരം മലയാള ഭാഷക്ക് ലഭിക്കുന്നതിന് താനൊരു മാദ്ധ്യമമായതിൽ സന്തോഷമാണെന്നും പ്രഭാവർമ്മ വ്യക്തമാക്കി.

Share
Leave a Comment

Recent News