തിരുവനന്തപുരം: ബി ജെ പി യുടെ തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖറിനെ പുകഴ്ത്തി നടി ശോഭന. അദ്ദേഹം വളരെ യോഗ്യനായ ഒരു സ്ഥാനാര്‍ത്ഥി ആയതുകൊണ്ടാണ് അദ്ദേഹത്തിനായി പ്രചാരണത്തിന് എത്തിയതെന്ന് വ്യക്തമാക്കിയ ശോഭന വരും ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കുമെന്ന് കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോള്‍ ‘ഹീ ഈസ് എ വെരി കേപബിള്‍ കാന്‍ഡിഡേറ്റ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. അതുകൊണ്ടാണ് താനിവിടെ വന്നത് എന്നും ശോഭന പറഞ്ഞു
എന്നാൽ രാഷ്ട്രീയത്തിൽ ഉണ്ടോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്നിട്ടാകാം ബാക്കി കാര്യങ്ങൾ എന്ന് ശോഭന തുറന്നു പറഞ്ഞു. ആദ്യം മലയാളം പറയാനും പ്രസംഗിക്കാനും ഒക്കെ കഴിയണം. അതിനു ശേഷം ബാക്കി കാര്യങ്ങൾ നോക്കാം, ശോഭന പറഞ്ഞു.








