കന്യാകുമാരി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരിസമാപ്തിക്ക് ശേഷം തമിഴ്നാട്ടിലെ കന്യാകുമാരിയിലെ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഫ് വൈറ്റ് നിറമുള്ള മേൽമുണ്ടും വെളുത്ത മുണ്ടുമായിരിന്നു മോദിയുടെ വേഷം.
സ്വാമി വിവേകാനന്ദൻ ധ്യാനം നടത്തിയ ധ്യാന മണ്ഡപത്തിൽ മെയ് 30 വൈകുന്നേരം മുതൽ ജൂൺ 1 വരെ പ്രധാനമന്ത്രി മോദി ധ്യാനിക്കും.സ്വാമി വിവേകാനന്ദന് ഭാരതമാതാവിന്റെ ദർശനം ലഭിച്ച സ്ഥലമാണ് കന്യാകുമാരി.
സ്വാമി വിവേകാനന്ദൻ്റെ ജീവിതത്തിൽ കന്യാകുമാരിയിലെ പാറയ്ക്ക് വലിയ സ്വാധീനമുണ്ട്. അതിനാൽ തന്നെ വിവേകാനന്ദന്റെ പേരിനോട് ചേർത്ത് വിവേകാനന്ദ പാറ എന്നാണ് ഈ പാറ പിന്നീട് അറിയപ്പെട്ടത്. ഗൗതം ബുദ്ധൻ്റെ ജീവിതത്തിൽ സാരാനാഥിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നത് പോലെ , സ്വാമി വിവേകാനന്ദൻ്റെ ജീവിതത്തിൽ ഈ പാറയ്ക്കും സമാനമായ സ്ഥാനം ഉണ്ട്. രാജ്യത്തുടനീളം അലഞ്ഞുതിരിഞ്ഞതിനു ശേഷം 3 ദിവസം ധ്യാനിച്ച് വികസിത ഇന്ത്യയെക്കുറിച്ചുള്ള ദർശനം അദ്ദേഹം നേടിയത് ഇവിടെ വച്ചാണ്.
Discussion about this post