ഡാ.. ഞാൻ അനുവിനെ കൂട്ടിക്കൊണ്ടുവന്നു; ഇങ്ങനെയൊരു ഫോൺ കോൾ; അതായിരുന്നു എനിക്കവന്റെ വിവാഹം; പിഷാരടി

Published by
Brave India Desk

എറണാകുളം: സിനിമാ താരം ധർമജൻ ബോൾഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായെന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിലെല്ലാം നിറഞ്ഞ് നിന്നിരുന്നത്. വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മക്കളെ സാക്ഷിയാക്കി ധർമജൻ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്തത്. പ്രേമ വിവാഹമായിരുന്നു ഇരുവരുടേതും. ഒളിച്ചോടി വിവാഹം ചെയ്തതു കൊണ്ട് ക്ഷേത്രത്തിൽ താലി ചാർത്തുക മാത്രമാണ് ചെയ്തത്.

ഇപ്പോഴിതാ ധർമജന്റെ വിവാഹത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് ധർമജന്റെ സുഹൃത്തും സിനിമാ താരവുമായ രമേഷ് പിഷാരടി. ഒരു ഫോൺകോൾ, അതായിരുന്നു തനിക്ക് ധർമജന്റെ വിവാഹം. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവുമാണ്. അവന്റെ സന്തോഷങ്ങൾ എന്റേതു കൂടിയാണ് എന്നായിരുന്നു രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു ‘ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം…?? കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു??. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ ??
ഗംഭീരമായി…അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്… ??
അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ് ????

Share
Leave a Comment

Recent News