ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ ഏഴാമത്തെ അനുബന്ധ കുറ്റപ്പത്രമാണിത്. ഇഡി സമർപ്പിച്ച പുതിയ കുറ്റപത്രം ഡൽഹി റോസ് അവന്യൂ കോടതി പരിഗണിച്ചു. റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി (പിസി ആക്ട്) കാവേരി ബവ്ജയുടെ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കെജ്രിവാളിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ആം ആദ്മി പാർട്ടിക്ക് (എഎപി) സമൻസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളോടും ജൂലൈ 12 ന് കോടതിയിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
Leave a Comment