അമൃത് വൃഷ്ടി ,ജീവിതം മാറ്റിയേക്കും :പുതിയ സ്ഥിരനിക്ഷേപ പദ്ധതിയുമായി എസ്ബിഐ; പലിശ 7.25 ശതമാനം

Published by
Brave India Desk

പുതിയ സ്ഥിരനിക്ഷേപ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). അമൃത് വൃഷ്ടി എന്നാണ് പേര്. 444 ദിവസത്തേക്ക് പ്രതിവർഷം 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപപദ്ധതിയാണിത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിവർഷം 7.75 ശതമാനം പലിശ ലഭിക്കും.മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിവർഷം 7.75 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പയെടുക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ യോനോ ആപ്പ് വഴിയും നിങ്ങള്‍ക്ക് ഈ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്കും ഈ സ്‌കീമിലൂടെ പണം നിക്ഷേപിക്കാവുന്നതാണ്.

എന്നാല്‍ ഇതൊരു ആജീവനാന്ത സേവനമല്ല. 2024 ജൂലൈ 15 മുതല്‍ 2025 ജൂലൈ 31 വരെയാണ് ഈ സേവനം ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ റിക്കറിങ് ഡെപ്പോസിറ്റ്, ടാക്‌സ് സേവിങ് ഡെപ്പോസിറ്റ്, ആന്വിറ്റി ഡെപ്പോസിറ്റ്, എംസിഎഡി, മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് എന്നിവയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

Share
Leave a Comment

Recent News