ചെറുകിട ഇടത്തരം മേഖലയ്ക്ക് 100 കോടിയുടെ ധനസഹായം; മുദ്ര വായ്പ്പയുടെ പരിധി 20 ലക്ഷമായി ഉയർത്തി

Published by
Brave India Desk

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ചെറുകിട മേഖലകൾക്കും കരുത്തേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്.

ചെറുകിട ഇടത്തരം മേഖലയ്ക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മുദ്ര വായ്പ്പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷം രൂപയായിരുന്ന മുദ്ര വായ്പ്പ 20 ലക്ഷമായി ആണ് ഉയർത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ പ്രധാനം ചെയ്യുന്ന പ്രഖ്യാപനങ്ങളും ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കും. ഈ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Share
Leave a Comment

Recent News