ഡല്‍ഹി: ലഷ്കര്‍ ഇ തൊയിബയുടെ സൗദി കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ലക്നൗവില്‍ പിടിയിലായി. ലക്നൗ വിമാനതാവളത്തില്‍ വച്ച് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണു ലഷ്കര്‍ ഭീകരനെ പിടികൂടിയത്.
റിപ്പബ്ലിക് ദിന സുരക്ഷയുടെ ഭാഗമായി നടത്തിയ തെരച്ചിലില്‍ തീവ്രവാദ ബന്ധമുള്ള 13 പേരെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി പിടികൂടിയിരുന്നു.ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുള്‍ അസീസ് ഇന്ത്യയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.
എന്‍ഐഎയും തെലങ്കാന പോലീസും അബ്ദുള്‍ അസീസിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Discussion about this post